Home / Kollam / ഗാര്‍ഹികപീഢന അതിജീവിതകളുടെ സംഗമം സംഘടിപ്പിച്ചു

ഗാര്‍ഹികപീഢന അതിജീവിതകളുടെ സംഗമം സംഘടിപ്പിച്ചു

കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഗാര്‍ഹികപീഢനം അനുഭവിക്കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനും നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ശാക്തികരിക്കുന്നതിനുമായി അതിജീവിതകളുടെ സംഗമം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ലാപഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പോലീസ് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഐപിഎസ് നിര്‍വ്വഹിച്ചു. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോഷ്യല്‍ പോലീസിങ്ങിന്റെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ചുമതല വഹിക്കുന്ന തിരുവനന്തപുരം റേഞ്ച് ഡിഐജി എസ്.അജീത ബേഗം ഐ.പി.എസ് വിഷയാവതരണം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് ഗാര്‍ഹിക അതിക്രമവും നിയമ പരിരക്ഷയും എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യുട്ടര്‍ അഡ്വ.വിഭുവും, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസും സേവനങ്ങളും എന്ന വിഷയത്തില്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീജയും, അതിജീവിതകള്‍ക്കുള്ള സ്‌നേഹിത പിന്തുണയും കുടുംബശ്രീ സേവനങ്ങളും എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ബീനയും ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എ.പ്രതീപ്കുമാര്‍ സ്വാഗതം ആശംസിക്കുകയും നര്‍ക്കോട്ടിക്ക് സെല്‍ എ.സി.പി ജോസ് ഫിലിപ്പ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.