“അംബേദ്കർ അധിക്ഷേപം : അമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ് വി എസ് വി യുടെ ഹെഡ് പോസ്റ്റോഫീസ് മാർച്ച് “

പത്തനംതിട്ട : ഡോ. ബി ആർ അംബേദ്ക്കറെ അധിക്ഷേപിച്ചഅമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ചെങ്ങറ ഭൂ സമര സംഘടനയായ
സാധുജന വിമോചന സംയുക്ത വേദി (എസ് വി എസ് വി) ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി. സാമൂഹ്യപ്രവർത്തകൻ അഡ്വ.ടി എച്ച് സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സമത്വം, നീതി തുടങ്ങിയ മാനവിക മൂല്യങ്ങളെ രാജ്യത്ത് നിയമപരമായി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ഭരണഘടന ശില്പി ഡോ. ബി.ആർ അംബേദ്കറെ അധിക്ഷേപിച്ചതിലൂടെ രാജ്യത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ലോകം ആദരിക്കുന്ന സ്വന്തം രാജ്യത്തെ മഹാന്മാരെ ആദരിക്കേണ്ടത് എങ്ങനെയെന്ന് സാമാന്യധാരണ പോലും ഇല്ലാതെയാണ് ബിജെപി നേതാക്കൾ രാജ്യാധികാരം കൈയാളുന്നത് എന്നത് ഇതിലൂടെ മുഴുവൻ ജനങ്ങൾക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. രാജ്യം ആദരിക്കുന്ന ഡോക്ടർ ബി ആർ അംബേദ്കർ അധിക്ഷേപിച്ച ബിജെപി നിലപാടിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും മനുഷ്യസ്നേഹികളും സംഘടിതരായി മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. എസ് വി എസ് വി സംസ്ഥാന പ്രസിഡൻ്റ് കെ എസ് ഗോപി അധ്യക്ഷത വഹിച്ചു.

ദളിത് സമുദായ മുന്നണി നേതാവ് മേലൂട് ഗോപാലകൃഷ്ണൻ, സാമൂഹ്യ പ്രവർത്തകൻ എസ് രാജീവൻ, ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡൻ്റ് ജോർജ് മാത്യു കൊടുമൺ, ജില്ലാ സെക്രട്ടറി അനിൽകുമാർ കെ ജി, അഖിലേന്ത്യാ മഹിളാ സംസ്കാരിക സംഘടന ജില്ലാ സെക്രട്ടറി എസ് രാധാമണി, ചെങ്ങറ ഭൂസമര സഹായ സമിതിയംഗം ബിനു ബേബി, എസ് വി എസ് വി രക്ഷാധികാരി അജയകുമാർ കറ്റാനം, മാധ്യമപ്രവർത്തക ശരണ്യാരാജ്, വിജയൻ തേക്കുതോട്, സുരേഷ് കല്ലേലി തുടങ്ങിയവർ പ്രസംഗിച്ചു.

സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന കമ്മിറ്റി ഓഫീസായ അംബേദ്കർ ഭവനിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് ഡി.രാജേന്ദ്രൻ, പുഷ്പ മറൂർ, പി കെ ബാബു, ഡി.ഹരികുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.