14 June 2026
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യട്ടിയ്ക്കായി നിയോഗിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാരില്‍ 289 പേര്‍ക്കും, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരില്‍ 107 പേര്‍ക്കും കാട്ടുമുണ്ട തോട്ടത്തില്‍ കൺവെൻഷൻ സെന്ററിൽ പരിശീലനം നൽകി. രണ്ട് സെഷനുകളിലായി നടന്ന പരിശീലനത്തില്‍ ഒരാള്‍ക്ക് ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ എന്ന രീതിയില്‍ പ്രായോഗിക പരിശീലനമാണ് നൽകിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാകളക്ടർ വി.ആര്‍ വിനോദ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളായ മധുസൂതന്‍ ഗുപ്ത (സെക്രട്ടറി), വിബോര്‍ അഗ്രവാള്‍ (അണ്ടര്‍സെക്രട്ടറി), സന്തോഷ് പട്ടാരിയ (ഐ.ടി എക്സപേര്‍ട്ട്) വി.ശ്രീധര്‍ (ഇവിഎം നോഡല്‍ ഓഫീസര്‍) അനീഷ് (ഡെപ്യൂട്ടി സി.ഇ.ഒ), ജനറല്‍ ഒബ്‌സര്‍വ്വര്‍ കെ.വി മുരളീധരന്‍ തുടങ്ങിയവർ പരിശീലനത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *