14 June 2026
\

പാലക്കാട്. നെല്ലിയാമ്പതിയിൽ യുവാക്കൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന -നെല്ലിയാമ്പതി ചുരത്തിൽ നിന്ന് വന്ന ബൈക്ക് യാത്രികരായ യുവാക്കളാണ് കാട്ടാനയുടെ മുന്നിൽ നിന്ന് സാഹസികമായ രക്ഷപ്പെട്ടത്.പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലെ ഇറങ്ങിയ കാട്ടാന വീടുകളുടെ മതിലും കൃഷിയും നശിപ്പിച്ചു. മലപ്പുറം നിലമ്പൂർ അത്തിക്കാടും,അടിമാലവാളറയിലും ജനവാസ മേഖലയിൽ കാട്ടാനി ഇറങ്ങി.

ഇന്നലെ വൈകിട്ട് നെല്ലിയാമ്പതിയിൽ നിന്ന് മടങ്ങുകയാണ് പാലക്കാട് വടക്കഞ്ചേരി സ്വദേശികൾ കാട്ടാനയുടെ മുന്നിൽ പെട്ടത് -മറ്റൊരു കാട്ടാനയെയും കുട്ടിയെയും ഫോണിലെ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് ഒറ്റയാൻ പാഞ്ഞെത്തിയത് -യുവാക്കൾ വാഹനം നിർത്തി മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്

 

അതിനിടെ പാലക്കാട്ടെ കഞ്ചിക്കോട് അസീസി സ്കൂളിന് സമീപം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടാന തുടരുകയാണ് -ഇന്നലെ ജനവാസ മേഖലയിലേക്ക് എത്തിയ കാട്ടാന കൃഷിയും വീടിൻറെ ചുറ്റുമതിലും ഒക്കെ നശിപ്പിച്ചു.മലപ്പുറം നിലമ്പൂർ അത്തിക്കാട് ഭാഗത്ത് ഇറങ്ങിയ കാട്ടാന വാഴകളും കവുങ്ങും ചവിട്ടി മരിച്ചു -അടിമാലി വാളറയിൽ വീട്ടുമുറ്റത്ത് വരെ ഒറ്റക്കൊമ്പൻ എത്തി

 

ഷൈജു തോമസ് എന്ന ആളുടെ വീട്ടിലെ സിസിടിവി യിലാണ് ആനയുടെ ദൃശ്യങ്ങൾ പതിഞ്ഞത് -നേരത്തെ ഈ പ്രദേശത്ത് കാട്ടാന വ്യാപക കൃഷി നാശവും വരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *