14 June 2026
പുതിയ അധ്യയന വർഷത്തിലേക്ക് 36 ലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: മൂന്നു ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി 12,948 സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്നു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാവിലെ ഒൻപതിനു മന്ത്രി വി.ശിവൻകുട്ടി ഒന്നാം ക്ലാസ് കുട്ടികളെ സ്വാഗതം ചെയ്യും. ചടങ്ങിന്റെ ലൈവ് വിഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിച്ചു. തുടർന്ന്

സ്കൂൾതല പ്രവേശനോത്സവം. മന്ത്രിമാരും കലക്ടർമാരും ജില്ലാതല പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തത്.

മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയിൽ ആദ്യമായി പത്താം ക്ലാസിൽ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. 2,4,6,8,10 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളാണ്. സ്കൂളുകളിൽ ലഹരി വ്യാപനം തടയാൻ പൊലിസ്- എക്സസൈസ് വകുപ്പുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *