14 June 2026
“രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു”

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2170പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏഴുമരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മാത്രം 1147 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് കേരളത്തിലാണ്.1147 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്രയിൽ 424 പേർക്കും ഡൽഹിയിൽ 294, ഗുജറാത്തിൽ 223 കർണാടകയിൽ 148 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏഴു കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1170 പേർ രോഗമുക്തരായി.സംസ്ഥാനങ്ങളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.സംസ്ഥാനങ്ങളിലെ സാഹചര്യം അടിസ്ഥാനസൗകര്യം എന്നിവ വിലയിരുത്തി റിപ്പോർട്ട് നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശം നൽകി. ജൂൺ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ജില്ലാ താലൂക്ക് തലങ്ങളിൽ ആശുപത്രികളിലെ തയ്യാറെടുപ്പുകൾ, പരിശോധന മരുന്ന്, പി പി ഇ കിറ്റുകൾ, ഐസൊലേഷൻ സൗകര്യം, ഓക്സിജൻ ലഭ്യത, വെന്റിലേറ്റർ കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *