14 June 2026
ലോക പരിസ്ഥിതി ദിനം:വൃക്ഷത്തൈ നട്ട് കൊല്ലം സിറ്റി പോലീസ്.

കൊല്ലം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് ട്രെയിനിംഗ് സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിന്റെയും പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഹരിതാഭമായ ഭാവിക്കായി എല്ലാവരും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും കമ്മീഷണർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പോലീസ് സേനയുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.