Home / National / അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മയുടെ വിവാദ വിഡിയോയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.

അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മയുടെ വിവാദ വിഡിയോയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.

ഗുവാഹത്തി: മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മയുടെ വിവാദ വിഡിയോയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. വംശഹത്യക്കുള്ള ആഹ്വാനമാണിതെന്നും ഇത് വലിയ അനന്തരഫലമുണ്ടാക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ വിഡിയോ ബിജെപി പിന്‍വലിച്ചു.