Home / National News / New Delhi / “മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസുകളിലെ പ്രതികൾ അറസ്റ്റിൽ”

“മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസുകളിലെ പ്രതികൾ അറസ്റ്റിൽ”

മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്ത പ്രതികൾ പിടിയിലായി. ശക്തികുളങ്ങര, കന്നിമേൽ, പൂവൻപുഴ തറയിൽ, രാജേന്ദ്രൻ മകൻ രാജേഷ് (22), കന്നിമേൽ, മല്ലശേരി വടക്കേതറ വീട്ടിൽ ഷറഫുദീൻ മകൻ മാഹീൻ (25) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപെടുത്തി പണം തട്ടിപ്പ് നടത്തിയ സംഘത്തെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ കാവനാട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഒരു പവനോളം വരുന്ന മുക്കുപണ്ട വള പണയപ്പെടുത്തി പ്രതികൾ പണം തട്ടിയെടുത്തിരുന്നു. ഇത് കൂടാതെ വള്ളികീഴ് ഉള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരു പവനോളം വരുന്ന മുക്കുപണ്ട വളയും മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ 31.5 ഗ്രാമോളം തുക്കം വരുന്ന മുക്കുപണ്ട ആഭരണങ്ങളും പണയപ്പെടുത്തി പണം തട്ടിയെടുത്തു. ശക്തികുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 15 ഗ്രാം വരുന്ന മുക്കുപണ്ട ആഭരണവും പ്രതികൾ പണയപ്പെടുത്തി. തുടർന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഈ കേസുകളിൽ രണ്ട് പ്രതികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ ശക്തികുളങ്ങര പോലിസും ഡാൻസാഫ് ടീം ചേർന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാജേഷ്, ഗോപാലകൃഷ്ണൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു, സിപിഒ അജിത്, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *