16 June 2026
മഹാരാഷ്ട്രയിൽ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് ആർ എസ് എസ് കാരൻ അതുൽലിമായ എന്ന എൻജിനീയർ.

മുംബെ: നാസിക്കിൽ നിന്നുള്ള 54 കാരനായ അതുൽലിമായ എന്ന എൻജിനീയറാണ് മഹാരാഷ്ട്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ബഹുരാഷ്ട്ര കോർപ്പറേറ്റ് ജീവിതം വേണ്ടെന്ന് തീരുമാനിച്ച് മുഴുവൻ സമയ ആർ എസ് എസ് പ്രവർത്തകനായി അതുൽ എത്തുന്നത്. സംഘടനയുടെ ജോയിൻ്റ് സെക്രട്ടറിയാണ് അതുൽലിമായ.അതുലിനെ ഇറക്കി മഹാരാഷ്ട്രയുടെ മനസ്സ് പിടിക്കാൻ ഏൽപ്പിച്ചത് കൃത്യമായി വിജയത്തിലെത്തിച്ച സന്തോഷത്തിലാണ്.മുംബൈ, പൂണെ, നാഗ്പൂർ തുടങ്ങിയ നഗര കേന്ദ്രങ്ങളിൽ വോട്ടറന്മാരുടെ ഇടയിൽ പ്രചാരണം നടത്തി അവരെ ബിജെപിയുടെ പോക്കറ്റിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.നാഗ്പൂർ ആസ്ഥാനം മഹാരാഷ്ട്രയുടെ ഭാഗമാണ് പ്രത്യേയശാസ്ത പരമായി ബിജെപി ഭരണം പിടിക്കേണ്ടതുണ്ട് എന്ന തോന്നലാണ് ആർ എസ് എസ് ഈ കൃത്യത്തിന് തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *