16 June 2026
കേന്ദ്ര ഗവൺമെൻ്റിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ. നേരത്തെ കേരളത്തിലുണ്ടായിരുന്നു.ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

ദില്ലി: ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.
രാജീവ് കുമാര്‍ വിരമിച്ച ഒഴിവില്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തിരഞ്ഞെടുത്തത്.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ശക്തമായ എതിര്‍പ്പ് പോലും അവഗണിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച ഗ്യാനേഷ് കുമാര്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും അത്രമേല്‍ പ്രീയപ്പെട്ടവന്‍. ബിജെപി ആവേശത്തോടെയും അഭിമാനത്തോടേയും പറയുന്ന പല പദ്ധതികള്‍ക്കും പിന്നില്‍ ഗ്യാനേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ മികവുണ്ട്.ഡോ. വിവേക് ജോഷ്വയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ ആഗ്ര സ്വദേശിയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എത്തിയതോടെ കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്തനായി. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന ബില്‍ തയാറാക്കുന്നതില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും കൈകാര്യം ചെയ്യാനുള്ള ചുമതല കേന്ദ്രം. നല്‍കിയിരുന്നു.ഇനി നടക്കാൻ പോകുന്ന ബീഹാർ ,ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറിന്റെ നിയന്ത്രണത്തിലാകും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *