16 June 2026
മലപ്പുറത്ത്നിപ്പായെന്ന് സംശയം.മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയത് 26 പേർ എന്ന് അറിയുന്നു. പട്ടിക പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്

മലപ്പുറം: കേരളത്തിൽ മലപ്പുറത്ത് വണ്ടുരീൽ യുവാവ് നിപ്പ ബാധിച്ചതായ് സംശയം. ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ്. മഞ്ഞപ്പിത്ത ബാധയായി എത്തിയതാണ് ഒരാഴ്ച ചികിൽസ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് നിപ്പ ബാധയെന്ന് സംശയം.രണ്ട് ദിവസം മുന്നേ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആരോഗ്യ മന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പു ജീവനക്കാരുടെ യോഗം വിളിച്ചിട്ടുണ്ട്. മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയത് 26 പേർ എന്ന് അറിയുന്നു. പട്ടിക പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്പൂന വൈറോളജി ലാബിലേക്ക് സാംപിൾ അയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൻ കോളേജിൽ നടത്തിയ പ്രാഥമിക റിപ്പോർട്ടിലാണ് നിപ്പാ എന്ന സംശയം ഉണ്ടായത്.യുവാവിന് പനി ഉണ്ടായിരുന്നു പല ആശുപത്രികളിലും ചികിൽസിച്ചിരുന്നു. പെരിന്തൽമണ്ണ ഇം എം സ് മെഡിക്കൽ കോളേജിൻ പ്രവേശിപ്പിച്ചത്.വണ്ടൂർ തിരുവാ പഞ്ചായത്തിലാണ് യുവാവിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *