കുരീപ്പുഴ: ഇന്ന് രാവിലെ പതാക ഉയർത്തൽ, തുടർന്ന് കലാ കായിക മൽസരങ്ങൾ ആരംഭിക്കും. ആഘോഷത്തിൻ്റെ ഭാഗമായി വനിതാ ബാലവേദി സമ്മേളനം തിരുവാതിരകളി, കലാസന്ധ്യ, ജില്ലാ തല ക്വിസ് മൽസരം.പൊതുസമ്മേളനം ഡാൻസ് തുടങ്ങിയ പരിപാടികൾനടക്കും.
പൊതുസമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡൻ്റ് എ അബ്ദുൽ സത്താർ അധ്യക്ഷത വഹിക്കും. ഡോ പി.കെ ഗോപൻ, പ്രൊഫ വസന്തകുമാർ സാംബശിവൻ, ഡി സുകേശൻ, എം അജിതൻ, മണികണ്ഠൻ പിള്ള എന്നിവർ പങ്കെടുക്കും. സെക്രട്ടറി ജോയി അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിക്കും.കലാരഞ്ജിനി വാർഷികത്തിൻ്റെ ഭാഗമായി സംസ്ഥാന ടീമുകൾ പങ്കെടുക്കുന്ന വാശീയേറിയ വടംവലി മൽസരം നടക്കും.




