ന്യൂഡെൽഹി: ഇന്ന് രാജ്യത്ത് വലിയ ചർച്ചാവിഷയമാണ് വന്ദേഭാരത് എക്സ്പ്രസ്’ എത്രയും വേഗത്തിലെത്താൻ കഴിയുന്ന ഈ മനോഹര ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ഈ ട്രെയിൻ യാത്രയെ ഇഷ്ടപ്പെടുന്നു. ദില്ലി- ശ്രീനഗർ യാത്ര എത്ര മനോഹരമാണ്. താഴ്‌വരകൾ കണ്ട് ആസ്വദിച്ച് പോകാൻ എത്ര രസമാണ്. ദില്ലിയിൽ നിന്നും ശ്രീ നഗറിലേക്കുള്ള യാത്ര വെറും 13 മണിക്കൂർ മാത്രം. അംബാല, ലുധിയാന, ജമ്മുതാവി , കത്ര.എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പ്എസി 3 ടയർ പതിനൊന്നു കോച്ചും എസി 2 ടയർ 4കോച്ചും എസി ഫസ്റ്റ് ക്ലാസ് 1 കോച്ചും ടിക്കറ്റ് ചാർജ് 3 Ac 2000 രൂപ 2 Ac25000 രൂപ ഫസ്റ്റ് എ.സി 3000. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയിൽവേ പാലത്തിലൂടെ ഇത് കടന്നുപോകുന്നു എന്ന പ്രത്യേകതയും ഉണ്ട്.




