അഞ്ചുതെങ്ങ്:തിരുവനന്തപുരo അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ടാണ് അപകടം നടന്നത്,കടലിൽ അഞ്ചംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ അഞ്ച് പേരിൽ രണ്ടു പേരെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.അഞ്ച് മണിയോടെയാണ് ജിയോ തോമസ് (10) എന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ആഷ്‌ലി ജോസ് സേക്രട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കാണാതായ കുട്ടിക്കായി അഞ്ചുതെങ്ങ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നു.




