പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപുരയില്‍ മണികണ്ഠന് മകന് മിഥുന് (27) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുമായി പരിചയത്തിലായ പ്രതി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും തുടര്‍ന്ന് തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉമറുള്‍ ഫറൂക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശ്രീജിത്ത്, സന്തോഷ്കുമാര്‍ സിപിഒ മാരായ സാജ്, രാജീവ്കുമാര്‍, അനിതാകുമാരി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




