3 June 2026
വന്ദേ മെട്രോ ട്രെയിനായി പത്തു സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ കേരളത്തിനായി പരിഗണിക്കുന്നു.

തിരുവനന്തപുരം:ജനങ്ങളുടെ യാത്ര ദുരിതം മാറ്റാൻ റയിൽവേ കൂടുതൽ ട്രെയിനുകൾ പരിഗണനയിൽ. നിലവിലുള്ള ട്രയിനുകൾക്ക് പുറമെയാണ് പുതിയ ട്രെയിനുകൾ കേരളത്തിൽ എത്തുക  പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്ത് നിന്നായിരിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. ഒന്ന് തിരുനല്‍വേലിക്കും മറ്റൊന്ന് തൃശൂരിലേക്കുമാകും യാത്ര.മെമു ട്രെയിനുകള്‍ പോലെ എട്ട് മുതല്‍ 16 വരെ കോച്ചുകള്‍ ഓരോ ട്രെയിനിലും ഉണ്ടാകും..സാധാരണ കോച്ചുകളില്‍ 104 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുമെന്നാതണ് വന്ദേ മെട്രോയുടെ പ്രത്യേകത. ഇതേടൊപ്പം 185 പേര്‍ക്ക് നിന്നു യാത്ര ചെയ്യാനും സാധിക്കും. വന്ദേ മെട്രോ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലെ ട്രെയിന്‍ യാത്രദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയാണുള്ളത്.കേരളത്തിലേയ്ക്ക്. വന്ദേ മെട്രോ എന്ന പേരില്‍ പുറത്തിറക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിലിന്റെ പത്തു ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം ഡിവിഷന് കീഴില്‍ കൊല്ലം-തൃശൂര്‍, കൊല്ലം-തിരുനെല്‍വേലി, തിരുവനന്തപുരം-എറണാകുളം, മധുര-ഗുരുവായൂര്‍ റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും..എന്നാൽ പുതിയ സർവ്വീസുകൾ വരുന്ന സാഹചര്യത്തിൽ മെമു സർവീസുകൾ നിർത്തിവയ്ക്കാൻ സാധ്യത കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *