28 May 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതി അറസ്റ്റിൽ

അഞ്ചാലുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിയെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്യ്തു. കുരീപ്പുഴ ജയന്തി ഉന്നതിയിൽ നീലവീട്ടിൽ കായൽവാരം സന്തോഷ്(43) ആണ് പോലീസിന്റെ പിടിയിലായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകാനായി വള്ളക്കടവിൽ കടത്തുവള്ളം കാത്തു നിന്ന പെൺകുട്ടിക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ അജയകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ പ്രദിപ്, അർജുൻ, സി.പി.ഓ മാരായ മഹേഷ്, ഷാജി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.