കൊല്ലം : ഉമയനല്ലൂരിൽ ദേശീയപാതയുടെ ഭാഗമായി പണികഴിപ്പിച്ച അണ്ടർ പാസിലെ ഗതാഗതക്കുരുക്കിന് പരിഹാരനടപടികൾ ഉറപ്പാക്കാൻ വിഷ്ണു മോഹൻ എംഎൽഎയും ജില്ലാ കലക്ടർ ആനി ജൂലാ തോമസും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
താൽകാലിക സംവിധാനങ്ങളുടെ ഭാഗമായി കൂടുതൽ ട്രാഫിക് പോലീസുകാരെ വിന്യസിക്കും. സ്കൂൾ തുറക്കുന്നതോടെ രാവിലെയും വൈകുന്നേരങ്ങളിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്കൂൾ വാനുകൾക്ക് സമയക്രമീകരണം ഏർപ്പെടുത്തും. പരിഹാരത്തിനായി പൊതുമരാമത്ത്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി അടിയന്തര യോഗംചേരും.
കൊട്ടിയം പറക്കുളം റോഡ് നവീകരിക്കുന്നതിനും നടപടിയുണ്ടാകും. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ഡ്രൈനേജ് സംവിധാനം നവീകരിക്കാൻ ദേശീയപാത ഉദ്യോഗസ്ഥർക്ക് ഇരുവരും നിർദേശം നൽകി.
ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവരോടൊപ്പമാണ് സന്ദർശനം നടത്തിയത്.
