3 June 2026
“പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം പ്രതി പിടിയില്‍”

പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. പട്ടത്താനം പീപ്പിള്‍സ് നഗറില്‍ സുജാഭവനത്തില്‍ പാപ്പച്ചന്‍ മകന്‍ മിധുന്‍ (24) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പ്രതി പതിനഞ്ച് വയസുകായിയായി പെണ്‍കുട്ടിയെ പ്രണയം നടിച്ച് കാപ്പില്‍ ബീച്ചിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം മനസിലാക്കി സ്‌കൂള്‍ അധ്യാപകര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊല്ലം ഈസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സുമേഷ്, സിപിഒ മാരായ അനു ആര്‍ നാദ്, ഷൈജു, ഷെഫീക്ക്, അജയകുമാര്‍,
രാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *