Home / National News / New Delhi / “മാല മോഷണം: പ്രതികള്‍ പിടിയില്‍”

“മാല മോഷണം: പ്രതികള്‍ പിടിയില്‍”

എഴുപത്കാരിയുടെ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല മോഷ്ടിച്ചെടുത്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. തമിഴ്നാട്, കോവൈ അണ്ണാനഗര്‍ സ്വദേശിനി കാളിയമ്മാള്‍(60), തമിഴ്നാട് കോവൈ വള്ളുവര്‍നഗര്‍ സ്വദേശിനി കല്ല്യാണി(42), തിരുനെല്‍വേലി സ്വദേശികളായ ശെല്‍വരാജ്(68), ധര്‍മ്മദുരൈ(27) എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. ഈ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ തെക്കുംഭാഗം മഠത്തില്‍ മുക്കില്‍ നിന്നും പള്ളിക്കോടിയിലേക്ക് ആട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വയോധികയായ തെക്കുംഭാഗം സ്വദേശിനി വിജയകുമാരിയുടെ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പ്രതികള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ സിപിഒ മാരായ അനേഷ്, ഷെഫീക്ക്, ശ്രീജിത്ത്, ഹരീഷ്, അന്‍സിഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *