17 June 2026
“ശാസ്താംകോട്ട കായലിൽ വള്ളം മറിഞ്ഞു യുവാവിനെ കാണാതായി “

ശാസ്താംകോട്ട: ശാസ്താംകോട്ട കായലിൽ വള്ളത്തിൽ വന്ന മൂവർ സംഘത്തിൽ ഒരാളെ കാണാതായി. തേവലക്കര അരിനല്ലൂർ പൊന്നമ്പലത്തിൽ വീട്ടിൽ അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് വിളന്തറ നിവാസികളായ രണ്ട് യുവാക്കൾക്കൊപ്പം ഫൈബർ വള്ളത്തിൽ ശാസ്താംകോട്ട തടാകത്തിലെത്തിയതായിരുന്നു അഖിൽ.കനത്ത മഴയിൽ വള്ളം മറിയുകയായിരുന്നു.മറ്റു രണ്ടു പേരും നീന്തി രക്ഷപ്പെട്ടു.അഖിലിനായി ശാസ്താംകോട്ട പോലീസ് ,ഫയർ ഫോഴ്സ് എന്നിവ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *