ഓച്ചിറ: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വശീകരിച്ച് ബന്ധുവീട്ടിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസിന്റെ പിടിയിലായി. ആയിരംതെങ്ങ് കന്നേൽപുതുവൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അപ്പു(30) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ബന്ധുവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ യുവതിയെ പീഡനത്തിന് ഇരയാക്കുകയും ചെയ്യ്തു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും നഗ്നദൃശ്യങ്ങൾ പകർത്തി മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് പ്രചരിപ്പിച്ചതിനും ഓച്ചിറ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എസ്.സി.പി.ഒ അനു, സി.പി.ഓ മാരായ കനീഷ്, പ്രേംസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.




