സെക്സിനു വേണ്ടിയല്ല ഞാൻ വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയായിൽ ദിവ്യ ശ്രീധരന് എതിരെയും അനുകൂലിച്ചും വരുന്ന കമൻ്റുകൾ ധാരാളം വരുന്ന സാഹചര്യത്തിൽ തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് അവർ.എനിക്ക് മക്കളെ സേഫ് ആക്കണം, മക്കൾക്ക് ഒരു അപ്പ വേണം, ഇതെന്റെ ഭർത്താവാണെന്ന് പറയാൻ എനിക്കൊരു ആളു വേണം, എനിക്കൊരു ഐഡന്റിറ്റി വേണം അതിനു വേണ്ടി മാത്രമാണ് .കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഈ വിവാഹത്തെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയായിൽ വിവിധ കമൻറ്കൾ വന്നിരുന്നു. പല കമൻറ്കളും അനാവശ്യ കമൻ്റുകൾ മാത്രമായിരുന്നു. കിളവനെന്നും ഇയാളെ കിട്ടിയുള്ളോ എന്നുമൊക്കെ പറഞ്ഞ് പലരും ഇവർക്കെതിരെ പ്രയോഗിച്ച ഭാഷ അവർക്കു ദുഃഖം ഉണ്ടായി എന്നത് അവരും മറച്ചുവയ്ക്കാതെ പറഞ്ഞു കൊണ്ടിരിക്കുന്നു.ഓരോരുത്തരുടേയും സ്വാതന്ത്ര്യത്തെ കൈവയ്ക്കുന്നത് ശരിയല്ല. എല്ലാവരും ആവുന്നത്ര സന്തോഷത്തോടെ ജീവിക്കട്ടെ.




