കണ്ണൂർ: തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.കണ്ണൂർ ഉരുവച്ചാലിലെ മൃദുലയുടെ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗാണ് തിരിച്ച് കിട്ടിയത് .തൃശൂരിൽ കേരള സാഹിത്യ അക്കാദമിയിൽ എൽ ഡി ക്ലാർക്കാണ് മൃദുല .ബുധനാഴ്ച ഉച്ചക്ക് 2.45 ന്
തിരുവനന്തപുരം സെൻട്രൽ – മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസിൽ തൃശൂരിൽ നിന്നുംകണ്ണൂരിൽ വന്നിറങ്ങിയതാണ് മൃദുല.തീവണ്ടിയിൽ സ്വർണ്ണാഭരങ്ങൾ അടത്തിയ ബാഗ് മറന്ന് വെച്ച് പോകുകയായിരുന്നു .മൃദുല ഉടൻ റെയിൽവേ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ
പി വിജേഷിനെ കണ്ട് വിവരം അറിയിച്ചു..
വിജേഷിൻ്റെ നിർദേശപ്രകാരം പ്രസ്തുത തീവണ്ടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂർ റെയിൽവേ പോലീസ് സുരേഷ് കക്കറയെ വിവരം അറിയിച്ചു .ഏത് കോച്ചിലാ
ണ് യാത്ര ചെയ്തതെന്ന്
മൃദുലക്ക് കൃത്യമായി ഓർമ്മയില്ലാത്തതിനാൽ തീവണ്ടി പയ്യന്നൂർ എത്തുന്നതിനു മുമ്പ് പല കോച്ചുകൾ പരിശോധിച്ച് സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു .വൈകുന്നരത്തോടെ കണ്ണൂർ റെയിൽവേ പോലിസ് സ്റ്റേഷനിൽ എത്തിയ മൃദുലക്ക് സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് സുരേഷ് കക്കറ സ്റ്റേഷൻ ഹൗസ് ഓഫീസർ
പി വിജേഷിൻ്റെ സാന്നിധ്യത്തിൽ കൈമാറി .
രാജൻ തളിപ്പറമ്പ.
