28 May 2026
ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ  കെ പി ഉഷാകുമാരിയുടെ (55) ആത്മഹത്യചെയ്തു.

തളിപ്പറമ്പ്:ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെകെ പി ഉഷാകുമാരി (55) ആത്മഹത്യചെയ്തു
മേലുദ്യോഗസ്ഥരുടെതെറ്റായ പ്രവണതകൾ കാരണമെന്ന്  സൂചന. .ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടിയാണ് ഉഷാകുമാരി ജീവനൊടുക്കിയത്.ഭര്‍ത്താവും മക്കളും ബന്ധുക്കളും ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി പോയ സമയത്താണ് ആത്മഹത്യ ചെയ്തത് .ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആത്മഹത്യക്കുറിപ്പ് എഴുതി വെച്ചാണ് മരണം വരിച്ചത്.ആത്മഹത്യ കുറിപ്പ് തളിപ്പറമ്പ് പോലിസിന് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഡിസംബർ 4 നാണ് ഒടുവള്ളിത്തട്ട് ഹെൽത്ത് സെൻ്റ്റിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് ഉഷാകുമാരി കുടിയാൻമല ഹെൽത്ത് സെൻ്ററിൽ ജോലിയിൽ പ്രവേശിച്ചത്.നടുവേദന കാരണം ജോലി ചെയ്യാൻ സാധിക്കാത്തതിനാൽഉഷാകുമാരി അടുത്ത ഏപ്രിൽ മാസം സർവ്വീസിൽ നിന്നും വിരമിക്കുവാൻ വി ആർ എസിന് അപേക്ഷിച്ചിരുന്നു.മൂന്നു വർഷത്തെ എൻ എൽ സി ഒടുവള്ളിത്തട്ട് ഹെൽത്ത് സെൻ്ററിൽ നിന്നും വാങ്ങിക്കുവാൻ ഡി എം ഒ
ഓഫീസിൽ നിന്നും നിർദ്ദേശിച്ചിരുന്നു.
ഇതിനായി ബോണ്ടും അപേക്ഷയും ഉഷാകുമാരി നൽകിയിരുന്നു.എന്നാൽ
എൻ എൽ സി ഒടുവള്ളി ഹെൽത്ത് സെൻ്ററിൽ നിന്നും നല്കിയില്ല .ബാധ്യതകൾ ഒന്നുമില്ലന്ന സർട്ടിഫിക്കേറ്റ് നൽകാനോ അപേക്ഷ അംഗീകരിക്കാനോ ബന്ധപ്പെട്ടവർ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം .ഒടുവള്ളി ഹെൽത്ത് സെൻ്ററിലെഉന്നത ഓഫീസറുടെ വൈരാഗ്യത്തിൻ്റെ പേരിലുള്ള പ്രതികാരമാണ് സ്ഥലം മാറ്റത്തിനുംഎൻ എൽ സി ലഭിക്കാതിരിക്കാനം കാരണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ടെന്നാണ് സൂചന .2024 ൽ നടന്ന ഫണ്ട് തിരിമറി തട്ടിപ്പ് ഉഷാകുമാരി ചോദ്യം ചെയ്ത താണ് വൈരാഗ്യത്തിന് കാരണമെന്നും ആത്മഹത്യ കുറി പ്പിലുണ്ടെന്നും അറിയുന്നു .തളിപ്പറമ്പ് പോലിസ് അസ്വാഭവിക മരണത്തിന് കേസ്സ് രജിസ്ട്രർ ചെയ്യ്ത് അന്വേഷണം നടത്തി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *