28 May 2026
പാർക്കിംഗ് ഫീസ് ഇടയാക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളി.

എറണാകുളം : ലുലുമാൾപോലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വാഹന പാർക്കിംഗിനായി എത്തുന്ന കസ്റ്റമേഴ്സിൽ നിന്നും പാർക്കിംഗ് ഫീസ് ഇടാക്കുന്ന നടപടി ചോദ്യം ചെയ്ത് കോടതിയിൽ പരാതി നൽകുകയും. പാർക്കിംഗ് ഫീസ് വാങ്ങരുത് എന്ന് കോടതി രേഖ മൂലം അറിയിക്കുകയും ചെയ്തിട്ടും പല സ്ഥാപനങ്ങളും പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടും. ലുലു മാൾ ഇപ്പോഴും തുടരുന്നു. ഈ പ്രശ്നത്തിൽ ആരും ഇതുവരെയും ഇടപെടുന്നില്ല. ഈ ലേഖകൻ ഇന്ന് ലുലു മാളിൽ എത്തി വണ്ടി പാർക്ക് ചെയ്തു. അവിടെ മുഴുവൻ ജോലിക്കായ് നിൽക്കുന്നത് ഉത്തരേന്ത്യക്കാരായ നമ്മുടെ സഹോദരങ്ങളാണ്. ഒരു മലയാളിയും അവിടെ ഇല്ല. പാർക്കിംഗ് ഫീസ് വാങ്ങരുത് എന്ന് കോടതി പറഞ്ഞിട്ടും എന്താ നിങ്ങൾ വാങ്ങുന്നത് എന്ന് സെക്യൂരിറ്റി ഓഫീസറോട് ചോദിച്ചപ്പോൾ, സർ നമ്മക്കറിയില്ല,ആരോ സ്റ്റേയ്ക്ക് പോയിട്ടുണ്ട് എന്നാണ് ഉത്തരം.കിട്ടിയത് ആരാണ് സ്റ്റേയ്ക്ക് പോകുന്നത് . സ്ഥാപന ഉടമയാകും. പരാതിക്കാർ പോകില്ലല്ലോ? ലുലുമാൾ മുതലാളി നേരിട്ട് ഇടപെട്ട് ഫീസ് ഒഴിവാക്കാൻ തയ്യാറാകണം. നിങ്ങളുടെ കടയിൽ സാധനം വാങ്ങാൻ വരുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് ആവശ്യമായ സൗകര്യം ചെയ്തു തരേണ്ടത് നിങ്ങളാണെന്നിരിക്കെ ഈ കച്ചവടം അവസാനിപ്പിക്കാൻ തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *