Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Featured/കോഴിക്കോട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയരുന്നു.50 നിലകൾ.
FeaturedKerala News

കോഴിക്കോട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയരുന്നു.50 നിലകൾ.

By News Desk
10 July 2025 2 Min Read
0

കോഴിക്കോട്:കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയർന്നുവരികയാണ്. കോഴിക്കോട് വയനാട് റോഡിൽ ആണ് ഈ ടവർ ഉയർന്നുവരുന്നത്. 50 നിലകളിലാണ്. കേരളത്തിൽ ഇത്ര വലിയ കെട്ടിടം ഇതുവരെ ഉണ്ടായിട്ടില്ല.. ഭാവിയിൽ ഉണ്ടാകാം. ഈ കെട്ടിടത്തിൽ 34 നിലകൾ കഴിഞ്ഞാൽ ബാക്കി 16 നിലകളിലും ഒറ്റ ഫ്ലാറ്റുകളാണ്. സിമ്മിംഗ് പൂളുകൾ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഫ്ലാറ്റുകൾ. കേരളത്തിൽ ഏറ്റവും വലിയ ടവർ വരുന്നു എന്ന് എന്റെ സുഹൃത്തുക്കൾ അറിയാൻ വേണ്ടിയാണ് ഞാനിവിടെ ഇത് കുറിക്കുന്നത്. കോഴിക്കോട് മനോരമ ഓഫീസിനും ഡിസിസിക്കും അടുത്തു കിടക്കുന്ന സ്ഥലത്താണി ടവർ വരുന്നത്. കാലിക്കറ്റ് വയനാട് മോട്ടോർ സർവീസ് എന്നുപറയുന്ന സി. ഡബ്ലിയു. എം.എസ് എന്നു പറയുന്ന മോട്ടോർ സർവീസ് അവരുടെ വർക്ക്ഷോപ്പും ഓഫീസും ഒക്കെ നിന്നിരുന്ന സ്ഥലം. വയനാട്ടിലേക്കും മൈസൂർ,കണ്ണൂർ ഗുരുവായൂർ റൂട്ടിലൊക്കെ ഓടിയിരുന്ന കാലം അവർ കത്തി നിന്നിരുന്ന സ്ഥലം ആ പ്രതാപം അസ്തമിക്കുകയും പുതിയൊരു പ്രതാപം കോഴിക്കോട് നഗരത്തിൽ ഉയർന്നു വരികയും ചെയ്യുന്നു. ഇത് ആര് നിർമിച്ചു എന്നുള്ളതല്ല കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത്ഭുതത്തോടുകൂടെ നോക്കി കാണാൻ കഴിയുന്ന ഒരു ഫ്ലാറ്റ് സമുച്ചയമാണ്.

എനിക്ക് അറിയാവുന്ന ഒരുപാട് ആർക്കിടെക്റ്റുകൾ കോഴിക്കോട് ഉണ്ട്. ലോകത്ത് തന്നെ റിസോർട്ടുകൾ നിർമ്മിക്കാൻ അതി വിദഗ്ധനായ ടോണി എന്റെ അടുത്ത സുഹൃത്താണ്. മാളുകളുടെ നിർമ്മാണത്തിന് അതിവിദഗ്ധനായ ആർക്കിടെക്റ്റുകളിൽ ഒരാളാണ് പ്രശാന്ത്. അദ്ദേഹവും എന്റെ അടുത്ത് സുഹൃത്താണ്. ചെറിയ മാളുകളും ചെറിയ ഷോപ്പുകളും ഒക്കെ ഡിസൈൻ ചെയ്യാൻ കഴിവുള്ള ആളാണ് എന്റെ സുഹൃത്തായ എൻജിനീയർ സലിം എന്നറിയപ്പെടുന്ന കെ വി സലീം . കോൺഗ്രസിന്റെ മുതിർന്ന നേതാവ് സിറിയക് ജോണിന്റെ മകനായ വിനോദ് സിറിയക്കും ഞാനറിയുന്ന നല്ലൊരു ആർക്കിടെക്ടാണ്.

പക്ഷേ ലാളിത്യത്തിന്റെ ഉടമ അതാണ് എന്റെ സുഹൃത്ത് ആർക്കിടെക്ട് അരുൺചന്ദ്. അദ്ദേഹം എന്റെ നാട്ടുകാരനാണ് ഫറോക്കിലാണ് അദ്ദേഹത്തിന്റെ തറവാട്. എന്റെ ഒരു ബന്ധു കൂടിയാണ്. യഥാർത്ഥ പൂതേരികാരനാണ് അരുൺചന്ദ്. കോഴിക്കോട്ടുക്കാർ അദ്ദേഹത്തെ അത്രമാത്രം അറിയാൻ സാധ്യതയില്ല. സമൂഹത്തിൽ വലിയ ആളുകളുമായി അധികം അടുപ്പം സൂക്ഷിക്കാത്ത സ്വന്തം പാത തുടരുന്ന വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ് അദ്ദേഹം.
അരുൺചന്ദാണ് ഈ ടവർ ഡിസൈൻ ചെയ്തിരിക്കുന്നത്. അതിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്താനും അദ്ദേഹമുണ്ട്.
ഗാലക്സി ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ള അധികം ഫ്ലാറ്റ് സമുച്ചയങ്ങളുടെയും ഡിസൈൻ അരുൺ ചന്ദാണ് ചെയ്തിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ലാളിത്യത്തിന്റെ ഉടമയായ അരുൺ ചന്ദിന്റെ കയ്യൊപ്പാണ് കേരളത്തിന്റെ ഏറ്റവും വലിയ ടവർ എന്നുള്ളത്
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനിക്കാവുന്ന കാര്യമാണ്. എനിക്കറിയുന്ന എന്നെ അറിയുന്ന ഒരു സുഹൃത്ത് അദ്ദേഹം ആർക്കിടെക്ട് ആണ് എന്ന് ഞാനറിയുന്നത് പോലും അടുത്ത കാലത്താണ്.

ഈ ടവർ കേരളത്തിന് മാതൃകയാകട്ടെ.
ഇതുപോലെയുള്ള ടവറുകളാണ് ഇനി നമുക്ക് ആവശ്യം. ഭൂമിയുടെ വിസ്തീർണ്ണം കുറയുമ്പോൾ എത്രമാത്രം താമസ സൗകര്യം ആകാശത്തുണ്ടാക്കാൻ പറ്റുമെന്നാണ് നമ്മൾ ആലോചിക്കേണ്ടത്. 10 സെന്റില്‍ ഒരു വീട് ഉണ്ടാക്കിയാൽ ഒരു ഏക്കറയിൽ 10 വീട് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ അതേ സ്ഥലത്ത് ഏകദേശം 200 അതിമനോഹരമായ ഫ്ലാറ്റുകൾ ഉണ്ടാക്കാൻ സാധിക്കും. ചെറിയ ചെറിയ വീടുകളെക്കാൾ നല്ലത് കേരളത്തിനെ സംബന്ധിച്ചെടുത്തോളം ഇതുപോലെയുള്ള ആധുനിക ഫ്ലാറ്റുകളുടെ സംവിധാനങ്ങളാണ്. കേരളത്തിൽ ഇപ്പോൾ തന്നെ 50 നിലകളുള്ള ഫ്ലാറ്റുകളിലേക്ക് ഒക്കെ ഫയർ എൻജിനിൽ തീ അണയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ തന്നെ മാറ്റത്തിന്റെ കാലോച്ച യാണ്. ഈ ടവറിന്റെ രൂപരേഖ ഫേസ്ബുക്കിൽ കൊടുക്കുന്നുണ്ട്.

C. N. വിജയകൃഷ്ണൻ

Author

News Desk

Follow Me
Other Articles
Previous

ഒരു പ്രമുഖ യൂട്യൂബർ ലഹരി കേസിൽ അറസ്റ്റിൽ.ബംഗളൂരു, മൈസൂർ, ഗോവ, മുംബയ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി വ്യാപകമായി എത്തുന്നു.

Next

കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി പൊതു വിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തും- അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Odkryj nieznane tajemnice winairlines recenzja i podróżuj lepiej 28 April 2026
  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme