Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Crime/അവളെ വെറുതേ വിടില്ല! ആ കുടുംബത്തിന് നീതി വാങ്ങി കൊടുക്കാൻ ഏതറ്റം വരേയും പോകുമെന്ന് അഭിഭാഷക
CrimeDeath

അവളെ വെറുതേ വിടില്ല! ആ കുടുംബത്തിന് നീതി വാങ്ങി കൊടുക്കാൻ ഏതറ്റം വരേയും പോകുമെന്ന് അഭിഭാഷക

By News Desk
18 January 2026 2 Min Read
Comments Off on അവളെ വെറുതേ വിടില്ല! ആ കുടുംബത്തിന് നീതി വാങ്ങി കൊടുക്കാൻ ഏതറ്റം വരേയും പോകുമെന്ന് അഭിഭാഷക

ദീപക് എന്ന നിരപരാധിയുടെ മരണം ഒരു വേദനയായി നിൽക്കുമ്പോൾ, ആ കുടുംബത്തിന് താങ്ങായി, നീതിക്ക് വേണ്ടി പോരാടുമെന്ന് ഉറപ്പ് നൽകി അഡ്വ. ഫൗസി ഹബീബ് രംഗത്ത്. നിയമം, കോടതി, പോലീസ് ഇതെല്ലാം വെറുതെയാണെന്ന് ആരും വിചാരിക്കരുത് എന്നും, നിയമത്തിന്റെ എല്ലാ സപ്പോർട്ടും പെണ്ണിന് മാത്രമല്ല, ഏതൊരു മനുഷ്യനും ഉണ്ട്‌ എന്നും ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ വ്യക്തമാക്കി.

പണമുണ്ടാക്കാൻ ഇതിനേക്കാൾ നല്ല വഴി വേറെ ഉണ്ട്. ഏതൊരു മനുഷ്യനും അഭിമാനം എന്നൊന്നുണ്ട്. ഒരു പെൺകുട്ടിയുടെ ‘വൈറൽ വീഡിയോ’ മോഹത്തിന് ബലിയാടായത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്. അഭിമാനം തകർന്നുപോയ ഒരു മനുഷ്യൻ ഇന്നലെ രാത്രി ജീവനൊടുക്കിയപ്പോൾ, നമ്മൾ തോറ്റത് സോഷ്യൽ മീഡിയയുടെ ക്രൂരതയ്ക്ക് മുന്നിലാണ്. എന്നാൽ ഇനി അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല.

സോഷ്യൽ മീഡിയയിൽ ആളുകളെ പറ്റിക്കാൻ എളുപ്പമാണ്, എന്നാൽ കോടതിയിൽ തെളിവുകളാണ് സംസാരിക്കുക. ദീപക്കിന്റെ കണ്ണീരിന് അവിടെ കണക്ക് പറയേണ്ടി വരും. ആ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഈ അഭിഭാഷകയ്ക്ക് നമുക്ക് എല്ലാവിധ പിന്തുണയും നൽകാം.

ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ നിയമം കയ്യിലെടുത്ത് ആരെയും വിചാരണ ചെയ്യാമെന്ന് കരുതുന്ന ‘കണ്ടന്റ് ക്രിയേറ്റർമാർ’ക്കുള്ള മറുപടിയായിരിക്കണം ഈ കേസ്!

വീഡിയോ തെളിവിനായി എടുക്കാം; പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി; ദീപക്കിന്റെ ആത്മഹത്യയില്‍ ഡോ. സൗമ്യ സരിന്റെ കുറിപ്പ്.

“ബസ്സിൽ വെച്ചു മോശമായി പെരുമാറി എന്ന് കാണിച്ചു യുവതി പോസ്റ്റ്‌ ചെയ്ത ഇൻസ്റ്റാഗ്രാം റീലിലെ യുവാവ് ആത്മഹത്യാ ചെയ്തു!”

ആദ്യമേ പറയട്ടെ, ഒരാൾക്ക് നേരെ ഒരു അതിക്രമം നടന്നാൽ അതിന് തീർപ്പ് ഉണ്ടാക്കേണ്ട സ്ഥലമല്ല സോഷ്യൽ മീഡിയ. ഇത് കോടതിയോ നിയമസംവിധാനമോ അല്ല. ഇവിടെ ഉണ്ടാകുന്ന തീർപ്പുകൾക്ക് ഇതുപോലെ ജീവന്റെ വിലയുണ്ട്!

നമുക്ക് നേരെ ഒരു അതിക്രമം നടന്നാൽ നിങ്ങൾക്ക് അത് വീഡിയോ എടുക്കാം. ആരും കുറ്റം പറഞ്ഞില്ല. പക്ഷെ അത് തെളിവിനായി മാത്രം ആകണം. അല്ലാതെ അത് പരസ്യമായി പോസ്റ്റ്‌ ചെയ്താൽ നിങ്ങളുടെ ഉദ്ദേശം തന്നെ സംശയിക്കപ്പെടും എന്നതിൽ തർക്കമില്ല!

ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിച്ചാൽ എങ്ങിനെ ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുന്നത് എന്ന് നമ്മൾ കാണുന്നതാണ്. വധശിക്ഷ വരെ വിധിച്ചു കളയുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ കാണിക്കുന്ന വ്യക്തിക്ക് എന്തൊക്കെ കേൾക്കുകയും അനുഭവിക്കുകയും ചെയേണ്ടി വരും എന്നത് നമുക്ക് ഊഹിക്കാൻ സാധിക്കില്ല!

ഈ വീഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല. ഈ നാട്ടിൽ യഥാർത്ഥത്തിൽ പല രീതികളിൽ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട നീതി കൂടിയാണ്.

ഇങ്ങനെയുള്ള കേസുകൾ കൂടുമ്പോൾ യഥാർത്ഥ കേസുകൾ പോലും സംശയ മുനയിൽ ആകും. സമൂഹത്തിന് ഇതിനെതിരെ പ്രതികരിക്കാൻ കൂടി തോന്നാതെ ആകും. അത് യഥാർത്ഥ വേട്ടക്കാർക്ക് കൂടുതൽ സൗകര്യം ആകുകയേയുള്ളു!

കുട്ടികാലം മുതൽ സ്കൂളിൽ പോയിരുന്നത് ലൈൻ ബസ്സിൽ ആണ്. എത്രയോ തവണ ഇത്തരത്തിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്. പകച്ചു പോയിട്ടുണ്ട്. ഇന്നും അത് അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്.

പക്ഷെ അതിനുള്ള വഴി ഇതല്ല!

ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്. വീഡിയോ തെളിവിനായി എടുക്കാം. പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ്‌ ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല സഹോദരി.

നിങ്ങൾക്ക് മാന്യമായി പരാതി കൊടുക്കാമായിരുന്നു. ആ വീഡിയോയിൽ ആസ്വഭാവികമായി എന്തെങ്കിലും ഉണ്ടെങ്കിൽ അയാൾക്കെതിരെ കേസ് എടുക്കട്ടെ. അന്വേഷിക്കട്ടെ.

അല്ലാതെ ഇതാണോ നീതി കിട്ടാനുള്ള വഴി?

എന്നിട്ട് നിങ്ങൾക്കിപ്പോൾ നീതി കിട്ടിയോ?

സോഷ്യൽ മീഡിയയിൽ കയ്യിൽ കിട്ടുന്നതെന്തും പോസ്റ്റ്‌ ചെയ്യുമ്പോൾ ഒന്ന് ആലോചിക്കുക…

അപ്പുറത്ത് നില്കുന്നവനും ഒരു ജീവിതം ഉണ്ട് എന്ന്…!

Dr. Soumya Sarin

കടപ്പാട് സോഷ്യൽ മീഡിയാ

Author

News Desk

Follow Me
Other Articles
Previous

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തള്ളി

Next

കാർഷികവികസന കർഷകക്ഷേമ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെസംസ്ഥാന സമ്മേളനം കൊല്ലത്ത്.

Recent Posts

  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026
  • റഷ്യൻ ക്രൂഡ് ഓയിൽ 6 March 2026
  • ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നു 6 March 2026
  • സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ശശി 6 March 2026
  • മാതാപിതാക്കളുടെ മരണം താങ്ങാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 17 വസ്സുകാരൻ മകനും വിടവാങ്ങി. 6 March 2026
  • ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ 4 March 2026
  • KSRTC ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ പരിഗണിക്കണം: എഐടിയുസി. 4 March 2026
  • ജീവനക്കാർക്ക് വാട്സ്ആപ് സന്ദേശം അയയ്ക്കുന്നതിനു അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.കൃത്യമായ വിവരങ്ങൾ നൽകു, കോടതി. 3 March 2026
  • മറന്ന് പോകാൻ പാടില്ലാത്ത മറ്റൊരു പേരാണ് മേഘശ്രീയുടേത്.. പ്രിയപ്പെട്ട വയനാട് ജില്ലാ കളക്ടർ. 1 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme