26 May 2026
കാർഷികവികസന കർഷകക്ഷേമ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെസംസ്ഥാന സമ്മേളനം കൊല്ലത്ത്.

കൊല്ലം:കാർഷികവികസന കർഷകക്ഷേമ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ അംഗീകൃത സംഘടനയായ കേരള അഗ്രിക്കൾച്ചറൽ
മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്)
5-മത് സംസ്ഥാന സമ്മേളനം ജനുവരി 19,20 തീയതികളിൽ (തിങ്കൾ,ചൊവ്വ) കൊല്ലത്ത് നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ മാറുന്ന കാലം മറയുന്ന സുരക്ഷ സിവിൽ സർവ്വീസിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ പി.എസ് സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് വിഷയാവതരണം നടത്തും. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി , സെക്രട്ടേറിയേറ്റ് അംഗം വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശശിധരൻ പിള്ള, സി.മനോജ്കുമാർ, കെ.വിനോദ്, കാംസഫ് സംസ്ഥാന സെക്രട്ടറിമാരായ പ്രസാദ് കരുവളം, എം.ആർ സായൂജ് കൃഷ്ണൻ, കാംസഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.സുജിത്ത്, കെ.മനോജൻ, കെ.സുജി തുടങ്ങിയവർ സംസാരിക്കും.
ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് കാനം രാജേന്ദ്രൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടലയുടെ അദ്ധ്യക്ഷതയിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ജനറൽ കൺവീനർ മനോജ് പുതുശ്ശേരി സ്വാഗതം ആശംസിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ, സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.ശ്രീകുമാർ, എൻ.കൃഷ്ണകുമാർ , സംസ്ഥാന കമ്മിറ്റി അംഗം സിജു പി.തോമസ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സതീഷ് . കെ.ഡാനിയേൽ, പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് തുടങ്ങിയവർ പങ്കെടുക്കും.
കാംസഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് തൃപ്പൂണിത്തുറ എഴുതിയ സൈൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുലിവാസരം എന്ന നോവൽ ചടങ്ങിൽ പ്രകാശനം ചെയ്യും.
തുടർന്ന് കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി അനു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ ആർ.സരിത വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് ചർച്ച, മറുപടി
പ്രമേയങ്ങൾ കാംസഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ബി ബീന, ക്രഡൻഷ്യൽ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എ.കെ സുഭാഷ് തുടങ്ങിയവർ അവതരിപ്പിക്കും. ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിനു ശേഷം കാംസഫ് ജില്ലാ സെക്രട്ടറി ജി.ദിലീപ് നന്ദി പ്രമേയം അവതരിപ്പിക്കുമെന്നും സ്വാഗത സംഘം ചെയർമാൻ പി.എസ് സുപാൽ എം.എൽ.എയും ജനറൽ കൺവീനർ മനോജ് പുതുശ്ശേരിയും അറിയിച്ചു.