ഒരു നിമിഷത്തെ അശ്രദ്ധ കവർന്നത് ഒരു കുടുംബത്തിന്റെ തണൽ, 33 വയസ്സുകാരിക്ക് ജീവൻ നഷ്ടമായി…
കോട്ടയം: നഗരമധ്യത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. വേളൂർ ചെമ്പോടിൽ സ്വദേശിനി വൃന്ദ വിജയൻ ആണ് മരിച്ചത് 33 വയസ്സായിരുന്നു പ്രായം. ഇന്നലെ രാത്രി ഏഴരയോടെ കോട്ടയം ചാലുകുന്നിന് സമീപം ഉപ്പൂട്ടി കവലയിലായിരുന്നു അപകടം നടന്നത്..
വൃന്ദ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ കാർ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വൃന്ദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..





