Home / Trending / ഒരാൾ നെഞ്ചിൽ അടിച്ചു, ലിഫ്റ്റിൽ വെച്ചും ലൈംഗികാതിക്രമം

ഒരാൾ നെഞ്ചിൽ അടിച്ചു, ലിഫ്റ്റിൽ വെച്ചും ലൈംഗികാതിക്രമം

ഒരാൾ നെഞ്ചിൽ അടിച്ചു, ലിഫ്റ്റിൽ വെച്ചും ലൈംഗികാതിക്രമംവിവാദങ്ങളിൽ അകപ്പെട്ടതോടെ പല സിനിമകളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന അവസ്ഥവരെ എത്തിയിരുന്നു. ഇപ്പോഴിതാ താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത് എത്തിയിരിക്കുകയാണ്. നോട്ട് ബുക്ക്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, മലയാള സിനിമയിൽ അഭിനയം കൊണ്ടും നിലപാടുകൊണ്ടും അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. അച്ഛൻ തന്നേയും അമ്മയേയും റെയിൽവേ സ്റ്റേഷനിൽ ഇറക്കിയതായിരുന്നു. പെട്ടന്ന് ഒരാൾ വന്ന് തന്റെ നെഞ്ചിൽ ശക്തമായി അടിച്ചു. കുട്ടിയായിരുന്ന തനിക്ക് ആ സമയം വലിയ വേദനയാണ് ഉണ്ടായതെന്ന് പാർവതി പറയുന്നു. റോഡിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളെ ശ്രദ്ധിക്കണമെന്ന് അമ്മ തന്നെ പഠിപ്പിച്ചിരുന്ന കാര്യവും പാർവതി പറഞ്ഞു.താന്റെ ബാല്യ കാലത്ത് ഉൾപ്പെടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് എല്ലാ സ്ത്രീകൾക്കും ഇത്തരം ദുരനുഭവങ്ങളുണ്ടെന്നതാണ് വസ്തുതയെന്നും അവർ പറഞ്ഞു. ഹൗട്ടർഫ്‌ളൈയിലെ ദി മെയിൽ ഫെമിനിസ്റ്റ് എന്ന പരിപാടിയിൽ സിദ്ധാർഥ് ആലംബയാനോടാണ് പാർവതി ഇക്കാര്യങ്ങൾ പറഞ്ഞത്.ഇതൊക്കെ തുറന്നു പറയേണ്ടി വരുന്നതിൽ ദുഃഖമുണ്ട്.