Home / Culture / രോഹിണി നക്ഷത്രo.

രോഹിണി നക്ഷത്രo.

രോഹിണി നക്ഷത്രക്കാർ ചന്ദ്രന്റെ പ്രിയപ്പെട്ടവരാണ് – അവരിൽ ആകർഷണീയത, സർഗ്ഗാത്മകത, കാന്തിക സൗന്ദര്യം എന്നിവ നിറഞ്ഞുതുളുമ്പുന്നു! ഇവർ ആഡംബരത്തിന്റെയും ജീവിതത്തിലെ ഏറ്റവും മികച്ച ആനന്ദങ്ങളുടെയും ഉറ്റ തോഴരാണ്. പലപ്പോഴും ദൈനംദിന നിമിഷങ്ങളെപ്പോലും തങ്ങളുടെ കലാ പ്രദർശനത്തിനുള്ള സമയമാക്കി മാറ്റുന്നു. ശ്രുതിമധുരമായ ശബ്ദവും കലാപരമായ വൈഭവവും കൊണ്ട് രോഹിണിക്കാർ എളുപ്പത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നു -തങ്ങളുടെ സ്വപ്നങ്ങളെ കൃത്യമായി മുന്നോട്ടു നയിച്ചു ലക്ഷ്യത്തിലെത്തിക്കാൻ അവർ സമർത്ഥരാണ്. അവർ സ്നേഹിക്കുന്നവരെ ആഴത്തിലും അവകാശബോധത്തോടും കൂടിയാണ് സ്നേഹിക്കുന്നത്, അതിനാൽ അവരേ സ്നേഹിച്ചിട്ട് ഒളിച്ചോടാൻ ശ്രമിക്കരുത്! രോഹിണി വളർച്ചയുടെയും അഭിനിവേശത്തിന്റെയും വൈകാരിക തിളക്കത്തിന്റെയും നക്ഷത്രമാണ് – പ്രൗഢിയുടെയും കരുത്തിന്റെയും പറുദീസ യിലേക്കുള്ള നിങ്ങളുടെ അതിവിശിഷ്ട വിഐപി ടിക്കറ്റ് ആണത്..