14 June 2026
കൊല്ലം മേയർ എ കെ ഹഫീസ്.അഡ്വക്കേറ്റ് പി റഹിംഎഴുതുന്നു….

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഐക്യ ജനാധിപത്യമുന്നണിക്ക് ഉണ്ടായ വൻവിജയംവളരെ സന്തോഷം ഉണ്ടാക്കുന്നു.എന്നാൽ അതിനെക്കാൾ വളരെ വളരെ സന്തോഷം ഉണ്ടാക്കുന്ന ഒരു വസ്തുതയാണ്എ കെ ഹഫീസിന് ലഭിച്ച മേയർ പദവി. ഹഫീസിനെ കുറിച്ച് പറയുമ്പോൾ എത്രയോ നേരത്തെ എംഎൽഎയോ എംപി യോ ആകേണ്ട ആളായിരുന്നു അദ്ദേഹം.വളരെ ക്ഷമയോടെയും സഹിഷ്ണുതയുടെയും പതിറ്റാണ്ടുകൾ പാർട്ടിയിൽ ഉറച്ചുനിന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച ഹാഫിസ് നമുക്കൊരു മാതൃകയാണ്; പാർട്ടിക്ക് ഒരു മാതൃകയാണ് ;പാർട്ടി പ്രവർത്തകർക്ക് ഒരു മാതൃകയാണ്.1970കളിലും80 കളുടെ ആദ്യഘട്ടത്തിലുംകെ എസ് യുവിന്റെ തീപ്പൊരി നേതാവായിരുന്നു ഹഫീസ്.ഞങ്ങൾ ഒരുമിച്ച് ഒരേ കാലഘട്ടത്തിൽ പ്രവർത്തിച്ചകെ എസ് യുവിന്റെ പ്രവർത്തകരായിരുന്നു.ഞങ്ങൾ രണ്ടുപേരും ജി.കാർത്തികേയൻ്റെ ഒപ്പമായിരുന്നു എന്നും എക്കാലത്തും.ഞങ്ങളെ തമ്മിൽ വ്യക്തിപരമായി അടുപ്പിക്കുന്നഏറ്റവും പ്രധാനപ്പെട്ട ഘടകവും അതാണ്. ഹഫീസ് കൊല്ലത്ത് കെഎസ് യു ജില്ലാ ഭാരവാഹിയായിരുന്നപ്പോൾ ഞാനുംതിരുവനന്തപുരത്ത് കെഎസ് യു ജില്ലാ ഭാരവാഹിയായിരുന്നു.അന്ന് കൊല്ലത്തെ പ്രമുഖ കെഎസ്‌യു നേതാവായിരുന്നപരേതനായഎൻറെ അടുത്ത സുഹൃത്ത് അഡ്വക്കേറ്റ് എംഐ വർഗീസ് പണിക്കരുടെ അടുത്ത സഹപ്രവർത്തകനും അടുത്തസുഹൃത്തുമായിരുന്നു ഹഫീസ് എന്ന് ഞാൻ ഓർക്കുന്നു.ഞാനും ഹഫീസുമായുള്ള ബന്ധത്തിന് ഏതാണ്ട് അര നൂറ്റാണ്ടോളം പഴക്കം വരും.2007-ൽഅന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് അദ്ദേഹത്തിൻറെ ഡൽഹിയിലെ വസതിയിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ ഞാനും ഹഫീസും ഒരുമിച്ചാണ് പങ്കെടുത്തത്.ഞങ്ങൾ താമസിച്ചതും ഒരുമിച്ച് ഒരു മുറിയിൽ തന്നെ.ഒരുമിച്ച് താമസിക്കുമ്പോൾ ഹഫീസിൽ കണ്ട ഒരു വലിയ പ്രത്യേകത ആഹാരം കഴിച്ചാൽ പൈസ കൊടുക്കുക എന്നത് അദ്ദേഹത്തിൻറെ ഒരു അവകാശമായി അദ്ദേഹം കണക്കാക്കിയിരുന്നു എന്നതാണ്.ഞങ്ങൾ ഒരുമിച്ച് തന്നെയാണ് ഡൽഹിക്ക് പോയത് തിരിച്ചുവന്നതും ഒരുമിച്ചു തന്നെ.1980 കൾ മുതലുള്ള ഓരോ തെരഞ്ഞെടുപ്പിലുംഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഹഫീസ് ഉണ്ടോ എന്ന് ഞാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.പക്ഷേ മിക്ക തെരഞ്ഞെടുപ്പുകളിലുംതെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന്റെ റോളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.ഞാനും ഹഫീസും ഡൽഹിയിൽ ഉള്ളപ്പോൾ കേരള ഹൗസിൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ എത്തി.അന്ന് മന്ത്രിയായിരുന്നപി കെ ഗുരദാസനും അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഹഫീസിന് അദ്ദേഹംനൽകിയ ബഹുമാനവുംപരിഗണനയുംഇന്നും എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ എതിർകക്ഷിയായ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്നു ഹഫീസ് എന്നത് പ്രത്യേകംഞാൻ ഓർക്കുന്നു.അന്ന് മന്ത്രിമാരായിരുന്ന പി കെ ഗുരുദാസനെയും ബിനോയ് വിശ്വത്തെയും പ്രതിയാക്കി മെർക്കിസ്റ്റൻ വനം കൊള്ള കേസ് വിജിലൻസ് കോടതിയിൽ ഞാൻഫയൽ ചെയ്തിരുന്ന കാലമായിരുന്നു അത്. ഗുരുദാസൻ എന്നെ വളരെ സൂക്ഷ്മമായി നോക്കിയതിനുശേഷം ഇത് ആരാണെന്ന് ഹഫീസിനോട്
ചോദിച്ചു.അഡ്വക്കേറ്റ് പി റഹിം ആണ് എന്ന് പറഞ്ഞപ്പോൾ താൻ എതിർകക്ഷിയായ കേസിലെ വാദിയാണ് എന്നചിന്ത പോലും ഇല്ലാതെ അദ്ദേഹംഎനിക്ക് ഷേക്ക് ഹാൻഡ് തന്ന് അദ്ദേഹം ഹഫീസിനോടുള്ളസ്നേഹവും അംഗീകാരവും പ്രകടിപ്പിച്ചത് ഞാൻ ഓർക്കുന്നു. അര നൂറ്റാണ്ടിലധികം നീണ്ട നിസ്വാർത്ഥമായ, ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഒരു ചെറിയ അംഗീകാരം മാത്രമാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചമേയർ പദവി എന്നാണ് എൻറെ വിശ്വാസം.തൊഴിലാളി പ്രവർത്തന രംഗത്തും ഹഫീസ്എന്നും സജീവമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.എൻറെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ഐഎൻടിയുസിയുടെ ദേശീയ കൗൺസിലിൽ ഉണ്ടായിരുന്ന സമയത്ത് ദേശീയ കൗൺസിൽ അംഗമായിഹഫീസും ഉണ്ടായിരുന്നു എന്നാണ്.കൊല്ലത്ത് എല്ലാ സാമൂഹ്യ സാംസ്കാരികപ്രവർത്തനങ്ങളിലും ഹഫീസ് മുന്നിട്ടു നിന്നിരുന്നു. കൊല്ലം കോർപ്പറേഷൻ രൂപീകൃതമായ ശേഷം കാൽനൂറ്റാണ്ട് കാലംസിപിഎം കൈപ്പടിയിൽ ഒതുക്കി വച്ചിരുന്ന,കൊല്ലം കോർപ്പറേഷനെ  മോചിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത് മുന്നിൽനിന്ന് പോരാടിയ ധീര യോദ്ധാവാണ് ഹഫീസ് എന്ന് വിലയിരുത്തപ്പെടുന്നു.കൊല്ലത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്സ്ഥാനാർത്ഥി നിർണയത്തിനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ കോൺഗ്രസ് നേതാവുംമുൻ മന്ത്രിയുംഎൻറെ സുഹൃത്തുമായ വിഎസ് ശിവകുമാറും അഭിനന്ദനങ്ങൾ അർഹിക്കുന്നു.പുതുതലമുറകളുടെ തള്ളിക്കയറ്റത്തിനുള്ളിലുംആർക്കും ഒരു പരാതിക്കും പരിഭവത്തിനും ഇട കൊടുക്കാതെ പ്രവർത്തിച്ച്നിലകൊണ്ട നേതാവാണ് ഹഫീസ്.യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെഎല്ലാ സാഹചര്യങ്ങളും ക്ഷമയോടെയും സഹിഷ്ണുതയോടെയും താണ്ടി മുന്നേറിയ മാതൃകാ നേതാവാണ് ഹഫീസ്.മേയർ എന്ന നിലയിൽആ പദവി നീതിപൂർവകമായും ന്യായാധിഷ്ഠിതമായും ഹഫീസ് വിളക്കി എടുക്കും എന്ന് ഉറപ്പുണ്ട്.സത്യവും നീതിയും പുലരുന്ന ഒരു ഭരണം ഹഫീസിന് കൊല്ലം ജനതയ്ക്ക് സമർപ്പിക്കാൻ കഴിയും എന്ന് പൂർണ്ണ വിശ്വാസമുണ്ട്.ശാന്തനും സൗമ്യനുംആണ്ഹഫീസ് എന്ന് ആരും പറയാതെതന്നെ എല്ലാവർക്കും അറിയാവുന്നതാണ്.ക്ഷമയോടെയും സവിഷ്ണുതയോടെയുംഅദ്ദേഹം മേയർ എന്ന പദവി ജനക്ഷേമത്തിനായി ഉപയോഗപ്പെടുത്തട്ടെ എന്ന്ആശംസിക്കുന്നു.