14 June 2026
പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ എം വർണ്ണ പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എം വർണ്ണയെ തെരഞ്ഞെടുത്തു.
എൽ ഡി എഫ്
സ്ഥാനാർത്ഥി
യായി സി പി ഐ
എമ്മിലെ
എം വർണ്ണയും
യു ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ഇ സുമയുമാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നല്കിയത്.
സി പി ഐ –
എമ്മിലെ കെ ദാമോദരനാണ് വർണ്ണയുടെ പേര് നിർദ്ദേശിച്ചത്.
സി പി ഐ എമ്മിലെ പി പി സുരേശൻ പിൻതാങ്ങി. മുസ്ലീം ലീഗിലെ സീനത്ത് മoത്തിലാണ് സുമയുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസിലെ അനഘ രവീന്ദ്രൻ പിൻതാങ്ങി.
വർണ്ണക്ക് ഒമ്പത് വോട്ടുകളും സുമ
ക്ക് നാല് വോട്ടുകളും ലഭിച്ചു.
യു ഡി എഫ് അംഗത്തിൻ്റെ ഒരു വോട്ട് അസാധുവായി .
പതിനാലംഗ ഭരണസമിതിയിൽ എൽ ഡി എഫിന് ഒമ്പത് അംഗങ്ങളും
യു ഡി എഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്.
തളിപ്പറമ്പിലെ ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിലെ അസിസ്റ്റൻറ് സോയിൽ കെമിസ്റ്റ്
സി പി കെ പ്രദീപ്കുമാറായിരുന്നു വരണാധികാരി.
ഇരുപത്തിമൂന്നുകാരിയായ വർണ്ണ പട്ടുവം
ഗ്രാമ പഞ്ചായത്തിലെ
ഒന്നാം വാർഡായ കാവുങ്കലിൽ നിന്നുമാണ് വിജയിച്ചത്.
ശ്രീകണ്ഠാപുരം
എസ് ഇ എസ് കോളേജിൽ നിന്നും ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ പാസ്സായ വർണ്ണ ദേശാഭിമാനി കണ്ണൂർ യൂണിറ്റിൽ നിന്നും ഇൻ്റേൺഷിപ്പ് പൂർത്തികരിച്ചു.
എസ് ഇ എസ് കോളേജ് യുണിയൻ ജനറൽ സെക്രട്ടരിയായിരുന്നു.
മാടായി കോ-ഒപ്പ: കോളേജിൽ നിന്നുമാണ്
ബി എ മലയാളം ഡിഗ്രി പഠിച്ചത്.
പട്ടുവും കാവുങ്കലിലെ പരേതനായ
കെ രാമകൃഷ്ണൻ്റെയും
എം യശോദയുടെയും മകളാണ് വർണ്ണ .
എസ് എഫ് ഐ തളിപ്പറമ്പ് ഏരിയാ വൈസ് പ്രസിഡണ്ടും
ഡി വൈ എഫ് ഐ പട്ടുവം മേഖല കമ്മിറ്റി അംഗവുമാണ് .
സി പി ഐ -എം പട്ടുവം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടരി യദുകൃഷ്ണൻ സഹോദരനാണ് .

രാജൻ തള്ളിപ്പറമ്പ