16 June 2026
പാരിപ്പള്ളി : സ്വകാര്യ കാർ അലക്ഷ്യമായി ഓടിച്ചു. വഴിയരികിലെ കവടക്കാരനെ ഇടിച്ചു തെറിപ്പിച്ചു.

പാരിപ്പള്ളി : സ്വകാര്യ കാർ അലക്ഷ്യമായി ഓടിച്ചു. വഴിയരികിലെ കവടക്കാരനെ ഇടിച്ചു തെറിപ്പിച്ചു.പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് അപകടo നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന സ്വകാര്യ കാർ അലക്ഷ്യമായി വർക്കല ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ വഴിയരിയിൽ കിഴങ്ങ് കച്ചവടം ചെയ്തിരുന്ന ആളെയും സമീപത്ത് നിന്നവരെയുമാണ് ഇടിച്ചു തെറിപ്പിച്ചത്.

ഇടി കൊണ്ടതിൽ ഒരാൾക്ക് ഗുരുതര പരിക്കുപറ്റി .അദ്ദേഹത്തിന്റെ ഇരുകാലുകളും ഒടിയുകയും കാല്പത്തിയിലേക്ക് സമീപത്തു നിന്ന കമ്പി തുളച്ചു കയറുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഒരാൾ പാരിപ്പള്ളി ഡെയിലി ഫ്രഷ് സൂപ്പർമാർക്കറ്റിലെ സ്റ്റാഫിന്റെ ബന്ധു എന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *