16 June 2026
ഉദ്യോഗസ്ഥവൃന്ദം സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം :കേരള സ്റ്റേറ്റ് ഫോറെൻസിക് സയൻസ് ഓഫീസർസ് ഫെഡറേഷൻ (KSFSOF).

തിരുവനന്തപുരം:സിവിൽ സർവീസിന്റെ കാതലായ മാറ്റത്തിനു സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥ വിഭാഗത്തിന്റെ ഇടപെടൽ അനിവാര്യമെന്നു കേരള മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. KSFSOF ന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രസിഡന്റ്‌ പ്രിംസാ ഐ പി യുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി എസ് സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സി ഗംഗാധരൻ, വിനോദ് നമ്പൂതിരി (ജില്ലാ സെക്രട്ടറി, തിരുവനന്തപുരം സൗത്ത്), എ സുലൈമാൻ (പ്രവാസി ഫെഡറേഷൻ ), എം നസിർ (AITUC ), അശ്വതി എസ് എന്നിവർ സംസാരിച്ചു. ജില്ലാ ഫോറെൻസിക് ലാബുകൾ എസ്റ്റേബ്ലിഷ്മെന്റ് ആയി രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെൻഷൻ സംരക്ഷണത്തിനായി ഡിസംബർ 10,11 തീയതികളിൽ അദ്ധ്യാപകരും ജീവനക്കാരും നടത്തുന്ന 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹത്തിന് സമ്മേളനം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി പ്രിംസാ ഐ പി (പ്രസിഡന്റ്‌ ), വൈസ് പ്രസിഡന്റ്റുമാരായി സാബു പിള്ള, എൽജിൻ കാർലോസ്, ജനറൽ സെക്രട്ടറി ആയി അഖിൽ കുമാർ നിലമേൽ, ജോയിന്റ് സെക്രട്ടറി മാരായി ഷംന എം എസ്, ഗ്രീഷ്മ മുരുകൻ, ട്രഷറർആയി അശ്വതി എസ് എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *