16 June 2026
“പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം:പ്രതികൾ പിടിയിൽ”

കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള വീട്ടിൽ സജീവിന്റെ മകൻ സെയ്ദലി(19), പരവൂർ പൂതക്കുളം, പാറയിൽ വീട്ടിൽ രാഘവൻപിള്ള മകൻ ജനാർദ്ദനൻ(64) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പെൺകുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു കുട്ടി വഴി പെൺകുട്ടിയെ പരിചയപ്പെട്ട സെയ്ദാലി പിന്നീട് പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ അധ്യാപകർ കണ്ടെത്തിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂളിൽ നിന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയും കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കണ്ണനല്ലൂർ പോലീസ് ഇൻസ്‌പെക്ടർ രാജേഷ്.പി, എസ്.ഐ മാരായ ജിബി, ഹരി സോമൻ, എസ്.സി.പി.ഒ പ്രജീഷ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് സെയ്ദലിയെ അറസ്റ്റ് ചെയ്തത്.
അപ്പൂപ്പനും സഹോദരനും ഒപ്പം നടക്കാനിറങ്ങിയ എട്ട് വയസ്സുകാരിയെ തന്ത്രപൂർവ്വം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിനാണ് ജനാർദ്ദനൻ പരവൂർ പോലീസിന്റെ പിടിയിലായത്. പരവൂർ പോലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണുസജീവ്, സി.പി.ഓ മാരായ രഞ്ജിത്ത്, സച്ചിൻ, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *