16 June 2026
IMG-20241121-WA0063

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്. 1983ൽ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ഈ പുഴയും കടന്ന് , ചെങ്കോൽ , ഉത്തമൻ തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടു. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.

Leave a Reply

Your email address will not be published. Required fields are marked *