തേവള്ളി- കുരീപ്പുഴ : അഷ്ടമുടി കായലിൽ ജലത്തിന് കറുത്തനിറം.ഇത് കാണുവാൻ കഴിഞ്ഞത് കോട്ടയത്ത് കടവിനും പാണ മുക്കം കടവിനും ഇടയ്ക്ക് . ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ഈ മാറ്റം കാണാൻ കഴിഞ്ഞത്. ജലത്തിൽ ഇറങ്ങിയാൽ കാലുകൾക്കും കൈകൾക്കും ചൊറിച്ചിൽ അനുഭവപ്പെടുന്നതായ് ജാങ്കറിൻ്റെ ജോലി ചെയ്യുന്ന തൊഴിലാളികളും പരിസരവാസികളും പറഞ്ഞു.
ജലം പരിശോധന നടത്തുന്നതിന്ന് അധികാരപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ഈ കായലിൽ തന്നെ കുറച്ചു ദിവസങ്ങൾക്ക് മുന്നേ കടവൂർ മങ്ങാട് ഭാഗത്ത് മൽസ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. സാങ്കേതിക വിദഗ്ദർ എത്തി പരിശോധ നടത്തിയിരുന്നു.




