7 July 2026
അഷ്ടമുടി കായലിലെ രാസ മാലിന്യം അന്വേഷണം നടത്തണം എ.ഐ. റ്റി.യു.സി

അഞ്ചാലുംമൂട്: അഷ്ടമുടി കായലിലെ കടവൂർ കിഴക്കേക്കര ഭാഗത്ത് മത്സ്യങ്ങൾ കുട്ടുത്തോടെ ചത്തൊടുങ്ങിയതിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എ.ഐ. റ്റി.യു.സി അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വർഷത്തിൽ ഒരിക്കൽ ചില പ്രത്യേക ദിവസം മാത്രം ഇത്തരം പ്രതിഭാസത്തിന് കാരണം എന്തെന്നും. കോയിക്കൽ തോട് കായലിൽ അവസാനിക്കുന്നത് ഈ ഭാഗത്താണെന്നതും തോടിന് കരയിലുള്ള ഫാക്ടറികളിൽ മലിനികരണ നിയന്ത്രണ ബോർഡ് പരിശോധനകൾ കർശനമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിലും മീൻ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതു മുലം ഉണ്ടായിട്ടുള്ളത്.മത്സ്യതോഴിലാളികൾക്ക് ആഴ്ചകളായി മത്സ്യലഭ്യത കുറഞ്ഞത് കാരണം വളരെ സാമ്പത്തിക പ്രയാസത്തിലാണവർ. ഈ കാര്യത്തിൽ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.നവംബർ ഇരുപത്തിആറിലെ കർഷക- തൊഴിലാളി സംയുക്ത മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.

മണ്ഡലം പ്രസിഡൻറ് ടി.ആർ. സന്തോഷ്കുമാറിൻറെ അദ്ധ്യക്ഷതയിൽ കുടിയ യോഗം ജില്ലാ സെക്രട്ടറി ജിബാബു ഉത്ഘാടനം ചെയ്തു.മോഹൻദാസ്,   സുകേശൻ ചുലിക്കാട്,സി രാധാകൃഷ്ണൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഡി.ലാൽപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *