15 June 2026
കല്ലടയാറ്റീൽ കാൽ വഴുതി വീണ ബാങ്ക് ജീവനക്കാരി മരിച്ചു.

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിൽ വീടിനു സമീപം കല്ലടയാറ്റിൽ വീണ് ബാങ്ക് ജീവനക്കാരി മരിച്ചു. പടിഞ്ഞാറെ കല്ലട നടുവിലക്കര പീടികയിൽ വീട്ടിൽ ജോർജ് കുട്ടിയുടെ ഭാര്യ പി.സി കുഞ്ഞുമോളാണ്(57)
മരിച്ചത്. വെസ്റ്റ് കല്ലട സർവ്വീസ് സഹകരണ ബാങ്കിലെ പാർട് ടൈം സ്വീപ്പറായി ജോലി നോക്കി വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.വീട്ടിൽ നിന്നും 50 മീറ്റർ മാത്രം ദൂരമുള്ള കല്ലടയാറ്റിൽ അബദ്ധത്തിൽ
കാൽ വഴുതി വീഴുകയായിരുന്നുവത്രേ.
ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് 6 മണിയോടെ മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട്. ജിൻസി ഏക മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *