ഈരാറ്റുപേട്ട : ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി(38) അന്തരിച്ചു.
കോട്ടയം ഈരാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാപിതാക്കളോടൊപ്പം ഓണമാഘോഷിക്കാൻഈരാറ്റുപേട്ട – തിടനാടുള്ള കുടുംബ വീട്ടിൽ എത്തിയതായിരുന്നു രശ്മി.
തിരുവോണ ദിവസം രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിൽ ഫോട്ടോ ഗ്രാഫർ ആയി ജോലി ചെയ്യുന്നു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള
ഭൗതികശരീരം പൊതു ദർശനത്തിനായി തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് തിടനാടുള്ള വീട്ടിൽ എത്തിക്കും. തുടർന്ന് സംസ്കാരം വൈകുന്നേരം 3 മണിക്ക് തിടനാടുള്ള വീട്ടുവളപ്പിൽ നടക്കും.




