തന്നെ മനപൂർവ്വം തേജോവധം ചെയ്യാൻ വേണ്ടി ഇന്ന് ഇങ്ങനെ ഒരു പ്രസ്താവനവുമായി ഇറങ്ങിത്തിരിച്ചത് എന്തിനെന്ന് തനിക്കറിയില്ല. ഇന്ന് ഇലക്ഷൻ ദിവസം സരിനെതിരെ ഞാൻ തെറ്റായത് എന്തോ പറഞ്ഞു എന്ന രീതിയിൽ വാർത്തവന്നത്. അത് ബോധപൂർവ്വം ചെയ്തതാണ് . അതിനെതിരെ നിയമ നടപടിക്ക്പോകും. ഇത് ആരും ആവർത്തിക്കാൻ പാടില്ല. പാർട്ടിയേയും എന്നെയേയും ബോധപൂർവ്വം കരിതേച്ച് കാണികാണിക്കാനുള്ള ശ്രമംമാത്രമാണ് ഇന്ന് നടത്തിയത്. അത് അംഗീകരിക്കാനാകില്ല.
ആത്മകഥ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയതായും ഇ.പി. ജയരാജൻ വാർത്താ ലേഖകരോട് പറഞ്ഞു. ലോക്സഭ ഇലക്ഷൻ വന്നപ്പോഴും ഇത് പോലുള്ള അഭിപ്രായങ്ങൾ വന്നു ഇതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.ഞാൻ പുസ്തകം എഴുതുന്നുണ്ടാവും ഈ സാഹചര്യത്തിൽ ഇന്നത്തെ ദിവസം തന്നെ ഇത്തരം ഒരു ആരോപണം ഉണ്ടാകുന്നത് ബോധപൂർവം ആരോ കെട്ടിച്ചമിച്ച ഗൂഢാലോചന മാത്രമാണെന്നും ജയരാജൻ പറഞ്ഞു




