1 June 2026
IMG-20240613-WA0050

 

കൊച്ചി: മദ്യലഹരിയിൽ ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂ‌ട്ടർ യാത്രികരായ ഇളംകുളം സ്വദേശി ഡെന്നി റാഫേൽ (46), മകൻ ഡെന്നിസൺ ഡെന്നിയും (11) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30-ഓടെ എറണാകുളം വൈറ്റില പൊന്നുരുന്നി റെയിൽവേ മേൽപാലത്തിലാണ് അപകടം.

 

മദ്യലഹരിയിൽ അമിത വേഗതയിൽ ഓടിച്ച സ്കോർപ്പിയോ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *