കണ്ണൂർ: ഈ അടുത്ത കാലം വരെ കണ്ണൂരിൽ എവിടെ സമ്മേളനം നടത്തിയാലും ചോദിക്കാനോ പറയാനോ ആരുമില്ലാത്ത കാലത്തു നിന്നും ഒരു സമ്മേളനത്തെ തടയാൻ എത്തുക എന്നാൽ പാർട്ടിയുടെ ശക്തി എവിടെപ്പോയി.കണ്ണൂർ കണ്ണവം തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തിലാണ് സിപിഎം തൊടീക്കളം ബ്രാഞ്ച് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ സംഘ്പരിവാർ പ്രവർത്തകർ ഇവിടെ എത്തുകയായിരുന്നു. പിന്നാലെ ബ്രാഞ്ച് സമ്മേളനം ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു.തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്രംമലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണ്, ക്ഷേത്ര കെട്ടിടത്തിൽ ബ്രാഞ്ച് സമ്മേളനം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ സമ്മേളനം സിപിഎം പ്രവർത്തകന്റെ വീട്ടിലേക്ക് മാറ്റി. സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റിപറയുന്നത്
ആർഎസ്എസ് അപവാദപ്രചാരണം നടത്തുന്നുവെന്നാണ്.സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരുക്കത്തിനായാണ് കെട്ടിടത്തിലേക്ക് പോയതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി പറഞ്ഞു.




