ചവറ: പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ അഹിംസ ദിനാചരണം നടത്തി രാവിലെ ഗ്രന്ഥശാല അങ്കണത്തിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി തുടർന്ന് നടന്ന ഗാന്ധി അനുസ്മരണ സമ്മേളനവും അഹിംസദിനാചരണവുംതാലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി ദീപു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി നേഹ വിനീത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ഹരിമോൻ, വിശ്വകുമാർ, ലൈബ്രേറിയൻ ശിവ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.




