ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ച പ്രതി പോലീസിന്‍റെ പിടിയിലായി. പരവൂര്‍, പൂതക്കുളം, സോപാനം വീട്ടില്‍ ഭാസ്കരന്‍ പിള്ള മകന്‍ ശശിധരന്‍ പിള്ള (60) ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്. ചൊവാഴ്ച രാത്രി 10.30 മണിയോടെ മുക്കട ജംഗ്ഷനില്‍ വെച്ച് പ്രതി യുവതിയുടെ ഫോട്ടോ എടുത്തത് ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തിനേയും പ്രതി ആക്രമിക്കുകയുണ്ടായി. ദമ്പതികള്‍ സ്ഥലത്ത് നിന്ന് പോകാന്‍ ശ്രമിക്കുന്നിടയില്‍ പ്രതി യുവതിയുടെ ഷാളില്‍ വലിച്ചു നിലത്തിട്ടു. സംഭവം പരവൂര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പരവൂര്‍ പോലീസ് കേസെടുത്തു. പരവൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടമാരായ ബിജു, പ്രകാശ് എസ്.സിപിഒ അനില്‍, സിപിഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




