ദില്ലി: കോക്രോച്ച് ജനത പാർട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി ക്ഷണിച്ചതനുസരിച്ച് എസ്എഫ്ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. എന്നാൽ, അണികൾ കൂട്ടമായി പങ്കെടുക്കുന്നത് തീരുമാനിച്ചിട്ടില്ല. ഐസയുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയറിയിച്ച് കൂടുതൽ പ്രമുഖർ പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധം മറ്റന്നാൾ നടക്കാനിരിക്കേയാണ് കൂടുതൽ പ്രമുഖർ പിന്തുണ അറിയിക്കുന്നത്. പ്രമുഖ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക് പ്രതിഷേധത്തിൻ്റെ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് ശനിയാഴ്ച ദില്ലിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് നടൻ പ്രകാശ്‌രാജും അറിയിച്ചത്.
നേരത്തെ നിശ്ചിയിച്ച സിനിമാ ചിത്രീകരണത്തിൽനിന്നും സമയം കണ്ടെത്തി വരാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നത്. കൂടുതൽ പ്രമുഖർ പ്രതിഷേധത്തിൻ്റെ ഭാഗമാകുമെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടികളോടും പ്രതിഷേധത്തിന്റെ ഭാഗമാകാൻ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പ്രതിഷേധം ദില്ലി എങ്ങനെ കാണും.
എല്ലാ പാർട്ടികളും നേതാക്കളും ശനി പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാറുന്നില്ലെങ്കിലും നോക്കി കാണാതിരിക്കാൻ കഴിയില്ല. യുവതയുടെ പ്രതിഷേധങ്ങൾക്ക് കേന്ദ്ര സർക്കാർ കൈയ്യും കെട്ടി ഇരിക്കുമോ എന്താകും സംഭവിക്കുക.




