14 June 2026
പ്രശസ്‌ത അധ്യാപകനും ആദ്ധ്യാത്മിക സാഹിത്യകാരനുമായ ഇഞ്ചക്കാട് കല്ലൂർ കെ എൻ കേശവപിളള (88) നിര്യാതനായി.

കൊട്ടാരക്കര: പ്രശസ്‌ത അധ്യാപകനും ആദ്ധ്യാത്മിക സാഹിത്യകാരനുമായ ഇഞ്ചക്കാട് കല്ലൂർ കെ എൻ കേശവപിളള (88) നിര്യാതനായി. കുളക്കട , പട്ടാഴി ഗവൺമെൻ്റ് ഹൈസ്കൂളുകളിൽ ദീർഘകാലം അധ്യാപകനായിരുന്നു.
വിരമിച്ച ശേഷം നിരവധി ടീച്ചിംഗ് കോളേജുകളിൽ അധ്യാപനായി സേവനമനുഷ്ഠിച്ചതിനാൽ അനേകം അധ്യാപകർ ശിഷ്യരായുണ്ട്
ആധ്യാത്മിക മേഖലയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.ഭാര്യ : എൽ രാജമ്മ.

മക്കൾ :
പി.കെ ശ്രീകുമാർ (റിട്ട. പ്രൊഫസർ, NSS കോളേജ് പന്തളം)
പി ആർ ശ്രീലേഖ ( H.M ഇഞ്ചക്കാട് LPS)
കെ ആർ ശ്രീരഞ്ജിനിമരുമക്കൾ:
ആശ ജി ( SBI ഏനാത്ത്)
കെ ജി അശോക് കുമാർ (Rtd. AO DDE തിരുവല്ല)
സി അജുകുമാർ (Late)സംസ്‌കാരം നാളെ (ശനി) രാവിലെ 11 ന് വീട്ടുവളപ്പിൽ.